Advertisements
|
മാര്‍പാപ്പയുടെ ശവസംസ്കാരം വലിയ സമാധാന ഉച്ചകോടിയായി മാറുമോ?
ജോസ് കുമ്പിളുവേലില്‍
വത്തിക്കാന്‍സിറ്റി: ലോകത്ത് സമാധാനവും ശാന്തിയും ധാരണയും ഒക്കെ സ്വപ്നം കണ്ടു പ്രവൃത്തിപഥത്തില്‍ കൊണ്ടുവരണമെന്നു സംവദിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശനിയാഴ്ച നടക്കുന്ന സംസ്കാരത്തില്‍ പങ്കെടുക്കാന്‍ ലോക നേതാക്കള്‍ വത്തിക്കാനില്‍ എത്തുമ്പോള്‍ ഒരു സമാധാന ഉച്ചകോടിയായി മാറുമോ എന്നാണ് ലോകം ഉറ്റു നോക്കുന്നത്.ലോകം വത്തിക്കാനിലേയ്ക്ക് ചുരുങ്ങുകയാണ്.
ഒന്നു കൂടി വ്യക്തമാക്കിയാല്‍ തന്റെ മരണവും സംസ്കാരവും ലോകത്തിന് സമാധാനം നല്‍കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഒരു മുന്‍കരുതല്‍ ഉണ്ടായിരുന്നത് പോലെ എന്നു വിശേഷിക്കേണ്ടിവരും.
പാപ്പായുടെ പ്രിയപ്പെട്ട പള്ളിയായ സാന്താ മരിയ മഗ്ഗിയോറിന്റെ അലങ്കരങ്ങളില്ലാത്ത ഒരു വശത്തെ മുറിയില്‍ ശനിയാഴ്ച,അന്ത്യവിശ്രമം കൊള്ളുമ്പോള്‍ ഒരുപക്ഷെ ലോകസമാധാനത്തിനു തന്നെ തുടക്കമാവും, പ്രത്യേകിച്ച് ദൈവമാതാവിന്റെ പള്ളിയും "റജീന പാസിസ്", ("സമാധാനത്തിന്റെ രാജ്ഞി") യുടെ ദേവാലയവും, മാര്‍പാപ്പയുടെ കല്ലറയും കൂടിയാവുമ്പോള്‍ ലോകം നമിയ്ക്കും.
വാസ്തവത്തില്‍, ശനിയാഴ്ച രാവിലെ നടക്കുന്ന ചടങ്ങ് ലോകസമാധാനത്തിനായുള്ള ചരിത്രപരമായ ഉച്ചകോടിയായി മാറിയേക്കാം. ലോകത്തിലെ ഏറ്റവും ശക്തരായ രാജ്യതലവന്മാരെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലെ ശവസംസ്കാര ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട് വത്തിക്കാന്‍.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (ഭാര്യ മെലാനി),ബ്രിട്ടീഷ് രാജാവ് ചാള്‍സ് മൂന്നാമന്‍. അദ്ദേഹത്തിന്റെ മകന്‍ വില്യം രാജകുമാരന്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍,
സ്പെയിനിലെ രാജാവ് ഫിലിപ്പെ ആറാമന്‍, ലെറ്റിസിയ രാജ്ഞി,ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോനി, ഉക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി,ജര്‍മന്‍ ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക്~വാള്‍ട്ടര്‍ സ്റെറയിന്‍മയര്‍ (ഭാര്യ എല്‍കെ ബുഡന്‍ബെന്‍ഡര്‍), നിലവിലെ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്, യുകെ പ്രധാനമന്ത്രി കെയര്‍ സ്ററാര്‍മര്‍, അര്‍ജന്റീനിയിന്‍ പ്രസിഡന്റ് ഹാവിയര്‍ മിലി, ഇയു കമ്മീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ ഡെര്‍ ലെയ്ന്‍, കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്ററ,പോളിഷ് പ്രസിഡന്റ് ആന്‍ഡ്രെജ് ഡൂഡ,ബെല്‍ജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മതില്‍ഡെ, ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ, ഓസ്ട്രിയന്‍ പ്രസിഡന്റ് അലക്സാണ്ടര്‍ വാന്‍ ഡെര്‍ ബെല്ലന്‍, കൂടാതെ 100~ലധികം രാജ്യങ്ങളില്‍ നിന്നുള്ള 500~ലധികം ഔദ്യോഗിക പ്രതിനിധികള്‍ (ഒരു രാജ്യത്തിന് പരമാവധി 5 പേര്‍) പാപ്പയ്ക്ക് അന്ത്യാഞ്ജ്ജലി അര്‍പ്പിയ്ക്കാന്‍ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ എത്തും.
സമാധാനത്തിന്റെ അംബാസഡറായ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മരണത്തിനുപുറമെ, ഒരു വിഷയം മാത്രമേയുള്ളൂ. ഉക്രെയ്നിന് സമാധാനം ലഭിക്കുന്ന കാര്യം. ഇതില്‍ ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കിയും റോമില്‍ എത്തുമ്പോള്‍ ചര്‍ച്ചകളില്‍ ഒരു വഴിത്തിരിവ് പ്രതീക്ഷിക്കുന്നുണ്ട്.എന്നാല്‍ ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ നിന്ന് അന്താരാഷ്ട്ര അറസ്ററ് വാറന്റിന് വിധേയനായതിനാല്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ എത്തില്ല. അദ്ദേഹത്തിന്റെ പ്രതിനിധിയായി സാംസ്കാരിക മന്ത്രി ഓള്‍ഗ ല്യൂബിമോവയെയാവും പങ്കെടുക്കുക.
കൂടാതെ, ജര്‍മ്മന്‍ പ്രതിനിധി സംഘത്തില്‍ ബുണ്ടെസ്ററാഗ് പ്രസിഡന്റ് ജൂലിയ ക്ളോക്ക്നര്‍, ബുണ്ടസ്റാത്ത് പ്രസിഡന്റ് ആങ്കെ റെഹ്ളിംഗര്‍, ഫെഡറല്‍ ഭരണഘടനാ കോടതി പ്രസിഡന്റ് സ്റെറഫാന്‍ ഹാര്‍ബാര്‍ത്ത് എന്നിവരും ഉള്‍പ്പെടുന്നു. എന്നാല്‍ നിര്‍ദ്ദിഷ്ട ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് ചടങ്ങില്‍ പങ്കെടുക്കില്ല.
വത്തിക്കാന്‍ ദുഃഖാചരണം പ്രഖ്യാപിച്ചു
വത്തിക്കാന്‍ ശനിയാഴ്ച മുതല്‍ ഒമ്പത് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. "നൊവെന്‍ഡിയേല്‍" എന്നറിയപ്പെടുന്ന മാര്‍പാപ്പയുടെ പരമ്പരാഗത ദുഃഖാചരണം മെയ് 4 വരെ നീണ്ടുനില്‍ക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ഈ സമയത്ത്, സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ അന്തരിച്ച പാപ്പായുടെ ബഹുമാനാര്‍ത്ഥം എല്ലാ ദിവസവും ചടങ്ങുകള്‍ നടക്കും.
ശവപ്പെട്ടി വെള്ളിയാഴ്ച അടയ്ക്കും
അന്തരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശവപ്പെട്ടി വെള്ളിയാഴ്ച വൈകുന്നേരം അടയ്ക്കും. രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍ കര്‍ദ്ദിനാള്‍ ചേംബര്‍ലെയ്ന്‍ കെവിന്‍ ഫാരെല്‍ അധ്യക്ഷത വഹിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു. ശവപ്പെട്ടി അടയ്ക്കുന്നത് വരെ മൃതദേഹം സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ സൂക്ഷിയ്ക്കും.
|
|
- dated 24 Apr 2025
|
|
Comments:
Keywords: Europe - Otta Nottathil - pope_funeral_world_leaders_vatican Europe - Otta Nottathil - pope_funeral_world_leaders_vatican,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|